മലപ്പുറത്തുകാരന്‍ ജോലിക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ വെച്ച് മരിച്ചു

തൃപ്രങ്ങോട് സ്വദേശി ഖത്തറില്‍ നിര്യാതനായി. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍-സുനിത ദമ്പതികളുടെ മകന്‍ ശ്യാം ജിത് (23) ആണ് ഖത്തറില്‍ ജോലിക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.


ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് കുഞ്ഞാലിക്കുട്ടിയുടെ അറിയിപ്പിനെ ട്രോളി ഒരുവിഭാഗം

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ് വി ഉറപ്പുനല്‍കിയെന്ന കുഞ്ഞാലിക്കുട്ടി എം.പിയുടെ [...]


എം പിമാരുടെ സമ്മര്‍ദം ഫലം കണ്ടു; ജിദ്ദ സര്‍വീസിന്‌ സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ കത്ത് നല്‍കി

ഇ കാറ്റഗറിയില്‍ പെട്ട ബോയിങ് 747-400 വിമാനങ്ങള്‍ ജിദ്ദയിലേക്കും, തിരിച്ചും സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ ഡയറക്ടറെ അറിയിച്ചു.


കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സി.എം.ഡി പ്രദീപ് സിങ് ഖറോള

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖറോളയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, വി കെ [...]


സൗദിയില്‍ വാഹനാപകടം; തൃത്താല സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍പേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര്‍ ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ [...]


നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദുബൈ വിമാനത്തവളത്തില്‍ എത്തിയ തിരൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

കഴിഞ്ഞ ശനിയാഴ്ച്ച കാലത്ത് നാട്ടിലേക്ക് പോവാനായി ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയ നിയാസ് എമിഗ്രേഷന്‍ നടപടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി തീവ്ര [...]


ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ പ്രവാസികള്‍ക്ക് നേട്ടം

ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 73.34 എന്ന നിലവാരത്തിലേക്ക് താഴ്ന്നു


കണ്ണൂര്‍ ആസ്ഥാനമായ ടി.എന്‍.എം ഓണ്‍ലൈന്‍ സൊലൂഷന്‍സിന് ഇനി അന്താരാഷ്ട്ര മുഖം

ദുബായ്: ഐ.ടി ബിസിനസ്സ് മേഖലയില്‍ ശ്രദ്ധേയനായ ടി.എന്‍.എം ജവാദ് കമ്പനിയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. നിലവില്‍ കേരളത്തിലെ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ടി.എന്‍.എം ഓണ്‍ലൈന്‍ സൊലൂഷ്യന്‍സിന് ഇരുപതോളം രാജ്യങ്ങളില്‍ സര്‍വീസ് ഉണ്ട് . [...]


കെ.എം.സി.സിയുടെ ഇടപെടല്‍ ഫലംകണ്ടു, മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ വിവാദ തീരുമാനം പിന്‍വലിച്ചു

ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകുതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ വിവാദ തീരുമാനം പിന്‍വലിച്ചു. കെ.എം.സി.സി ഉള്‍പ്പടെയുള്ള വിവിധ പ്രവാസ സംഘടനകളുടെ ഇടപെടലുകളെ തുടര്‍ന്നാണ് നടപടി.


എയര്‍ ഇന്ത്യയുടെ ഇരുട്ടടി അവസാനിപ്പിക്കണം: ദുബൈ കെ.എം.സി.സി.

കേരളത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ നടപടി പ്രവാസികളുടെ നേരെയുള്ള ഇരുട്ടടിയാണെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ആരോപിച്ചു.