ലോകസഭയില്‍ മുസ്ലിംലീഗ് മുന്ന് സീറ്റ് ആവശ്യപ്പെടണമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍

മുസ്ലിംലീഗ് ലോകസഭ തിരഞ്ഞെടുപ്പില്‍ മുന്നൂ സീറ്റ് ആവശ്യപ്പെടണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ [...]


കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട്ടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. പുന്നത്തല ചെലൂര്‍ അബ്ദുല്‍നാസറാണ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലന്‍സ് പിടികൂടിയത്.


നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ അനന്തിരവന്‍ കൊലക്കേസില്‍ അറസ്റ്റില്‍

കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ മൂന്നാം പ്രതി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ അനന്തിരവന്‍ ഷെരീഫ് 24വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.


പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. ആലപ്പാടുകാര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യമറിയിക്കാന്‍ ഇന്ന് സമരപന്തലിലെത്തിയിട്ടുണ്ട്. പ്രശ്‌നമാവുമോ.

പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. ആലപ്പാടുകാര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യമറിയിക്കാന്‍ ഇന്ന് സമരപന്തലിലെത്തിയിട്ടുണ്ട്. പ്രശ്‌നമാവുമോ. ആലപ്പാട് വിഷയത്തില്‍ മലപ്പുറത്തെ വിമര്‍ശിച്ച ഇപി ജയരാജനെ ട്രോളി [...]


മഞ്ചേരി തിരുവാലിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചു

യുവതിയെ ഭര്‍തൃവീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാലി പത്തിരിയാല്‍ കട്ടേക്കാട് ലക്ഷംവീട് കോളനിയില്‍ രമേശന്റെ ഭാര്യ മഞ്ജുഷ (22) ആണ് മരിച്ചത്.


മലയോര മേഖലയില്‍ എസ്.കെ.എസ്.എസ്.എഫ് സ്‌നേഹയാനത്തിനു ഉജ്വല വരവേല്‍പ്

നിലമ്പൂര്‍: എസ് കെ എസ് എസ് എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹയാനം പര്യടനത്തിനു കിഴക്കന്‍ ഏറനാട്ടിന്റെയും മലയോര മേഖലയുടെയും സ്‌നേഹോഷ്മള വരവേല്‍പ്. യാത്രാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ [...]


ലോകസഭാ തെരഞ്ഞെടുപ്പ്; മലപ്പുറത്തും പൊന്നാനിയിലും ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തന്നെ മത്സരിച്ചേക്കും

യു.ഡി.എഫ് സ്ഥാനാര്‍ഥികളായി ലീഗിന്റെ സീറ്റുകളില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കന്‍മാര്‍തന്നെ ലോക്‌സഭയില്‍ മത്സരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതൃത്വമെന്നാണ് സൂചന.


മരുമകള്‍ വീടുപൂട്ടി പോയി, 75കാരനായ വൃദ്ധന്‍ അന്തിയുറങ്ങുന്നത് നിലമ്പൂര്‍ ബസ് സ്റ്റാന്റില്‍

മരുമകള്‍ വീട് പൂട്ടിപ്പോയതിനെ തുടര്‍ന്ന് വൃദ്ധന്‍ കിടക്കാനിടമില്ലാതെ നിലമ്പൂര്‍ പുതിയ ബസ്റ്റാന്റില്‍ അഭയം തേടി. മമ്പാട് പഞ്ചായത്തിലെ തൃക്കൈക്കുത്ത് സ്വദ്ദേശി സ്റ്റാന്‍ലി(75)യാണ് ബസ്‌സ്റ്റാന്റ് വീടാക്കി മാറ്റിയിരിക്കുന്നത്.


പൊന്നാനി മിസ്‌രി പള്ളിയെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

ചരിത്രപ്രാധാന്യവും, 450 വര്‍ഷത്തിലേറെ പഴക്കവും കണക്കാക്കുന്ന പൊന്നാനി മിസ്‌രിപ്പള്ളിയെയാണ് മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.