പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സി.പി.എം പ്രവര്‍ത്തകനും സഹോദരനും വെട്ടേറ്റു

ഏതാനും മാസമായി ഇവിടെ സി.പി.എം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് രാത്രി തീയിട്ട സംഭവങ്ങളും അരങ്ങേറിയിരുന്നു.


പൊന്നാനിയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പൊന്നാനി ജങ്കാര്‍ റോഡില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റ് മോര്‍ട്ടം നടക്കും.ഇതോടെ മരണകാരണം വ്യക്തമാകും. പൊന്നാനി സ്വദേശിയായ ബഷീറിനെയാണ് (29) പുലിമുട്ടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.


മന്ത്രി ജലീലിന് തിരൂരില്‍ കല്ലേറും ചീമുട്ടയേറും, 25പേര്‍ കസ്റ്റഡിയില്‍.

മന്ത്രി ജലീലിന് തിരൂരില്‍ കല്ലേറും ചീമുട്ടയേറും. മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ ടി ജലീലിന് നേരെയാണ് യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍് കല്ലേറ് നടന്നത്.


പ്രവാസിയുടെ 50 ലക്ഷം തട്ടിയ അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി

ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഒരുമാസത്തിനകം അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


ശബരിമല സ്ത്രീപ്രവേശനം: മലപ്പുറത്ത് നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയ പ്രതികള്‍ക്ക് ജാമ്യമില്ല

മുഴുവന്‍ സ്ത്രീള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി നല്‍കിയ വിധക്കെതിരെ നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി


സ്വര്‍ണ്ണ ബിസ്‌കറ്റ് ബിസിനസ് നടത്താമെന്ന് പറഞ്ഞ് 3കോടി തട്ടിയ പ്രതിയായ മഞ്ചേരി സ്വദേശി അഞ്ചുവര്‍ഷത്തിന് ശേഷം കീഴടങ്ങി

: കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അഞ്ചു വര്‍ഷത്തിനു ശേഷം മഞ്ചേരി പൊലീസില്‍ കീഴടങ്ങി. മഞ്ചേരി കരുവമ്പ്രം ചെട്ടിയങ്ങാടി ആലക്കാടന്‍ വട്ടപ്പറമ്പില്‍ അബ്ദുല്‍ ഹമീദ് (45) ആണ് കീഴടങ്ങിയത്. കരുവമ്പ്രം പുല്ലൂര്‍ [...]


സ്ത്രീയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ കോട്ടക്കല്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്‌ളീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.


അവസാനം മന്ത്രിയുടെ ബന്ധു രാജിവെച്ചു ജലീലിന്റെ ബന്ധുനിയമനം ബന്ധുഅദീബ് രാജിവെച്ചു

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് കത്തയച്ചു.