താനൂര്‍ പോലീസ് പരാതിക്കാരെ മര്‍ദിക്കുന്നതായി സി.പി.എം

താനൂര്‍: താനൂര്‍ പോലീസ് പരാതിക്കാരെ മര്‍ദിക്കുന്നതായി സി.പി.എം താനൂര്‍ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പരാതി വാങ്ങി രശീതി നല്‍കി അന്വേഷണം നടത്തി നടപടിയെടുക്കുക എന്ന ജനാധിപത്യ രീതിക്ക് വിപരീതമായി പരാതി വാങ്ങി വെച്ച ശേഷം പരാതിക്കാരെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുന്ന പ്രകൃതരീതി പുലര്‍ത്തുന്നവരാണ് താനൂര്‍ പോലീസ്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ ഇപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം. താനൂര്‍ ഏരിയാ ഭാരവാഹികള്‍ പത്രസമ്മേ ള ന ത്തില്‍ പറഞ്ഞു.

പരാതിക്കാരെ മര്‍ദ്ദിക്കുന്ന പോലീസിനെതിരെ പരാതിപ്പെട്ടാല്‍ കള്ളക്കേസെടുക്കുമെന്നു ഭയന്നിട്ടാണ് ആരും പരാതിപ്പെടാത്തത്.പരാതി നല്‍കിയതിന് രശീതി ചോദിച്ചവരെ മര്‍ദ്ദിച്ച് കള്ളക്കേസില്‍ കുടുക്കി കോടതിയില്‍ ഹാജരാക്കിയതാണ് ഒടുവിലെ സംഭവം. മൊബൈല്‍ ഫോണില്‍ ശല്യം ചെയ്തതിനെതിരെ ഒരു അമ്മയും മക്കളുമാണ് താനൂര്‍ പോലീസില്‍ പരാതിയുമായി ചെന്നത്. രശീതി ചോദിച്ചപ്പോള്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മക്കളെ അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു.
സി.പി.എം. താനൂര്‍ ഏരിയാ സെക്രട്ടറി വി.അബ്ദുറസാഖിനേയും മറ്റു നേതാക്കന്‍മാരേയും പോലീസ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞ് അപമാനിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ താനൂര്‍ സ്റ്റേഷനില്‍ നടക്കുന്ന ക്രൂരതകള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും വി.അബ്ദുറസാഖ്.കെ.ടി.എസ്.ബാബു, ചുള്ളിയില്‍ ബാലകൃഷ്ണന്‍, അനില്‍കുമാര്‍, അസ്‌ക്കര്‍ കോറാട്, സമദ് താനാളൂര്‍ എന്നിവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *