ഹജ്ജ് വളന്റിയറാകാന്‍ സ്ത്രീകള്‍ക്ക് അവസരം

സ്ത്രീകള്‍ക്ക് അവസരം

കൊണ്ടോട്ടി:ഇന്ത്യയില്‍ നിന്ന് ആദ്യമായി ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി മക്കയിലേക്ക് വളന്റിയര്‍മാരായി(ഖാദിമുല്‍ ഹുജ്ജാജ്)പോകാന്‍ വനികള്‍ക്ക് അവസരം നല്‍കുന്നു.ഹജ്ജ് വളന്റിയര്‍ അപേക്ഷ ക്ഷണിച്ച കേന്ദ്ര ഹജ്ജ് കമ്മറ്റിയാണ് പുരുഷന്മാരെ പോലെ വളന്റിയര്‍മാരായി പോകാന്‍ വനിതകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
200 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരുവളന്റിയര്‍ എന്ന തോതിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.വളന്റിയര്‍മാരില്‍ രണ്ട് ശതമാനം ഈ വര്‍ഷം മുതല്‍ സ്ത്രീ സംവരാണമാണ്.വളന്റിയര്‍മാരായി അപേക്ഷിക്കുന്നവര്‍ നേരത്തെ ഉംറ,ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്തവരായിരിക്കണം.അറബി ഭാഷയില്‍ അവകാഹവും വേണം.25നും 58നും ഇടയില്‍ പ്രായമുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അപേക്ഷിക്കാനുളള അര്‍ഹതയുളളത്.വളന്റിയര്‍മാരുടെ യാത്ര ചിലവിന്റെ 50 ശതമാനം സംസ്ഥാന ഹജ്ജ് കമ്മറ്റിയും,ശേഷിക്കുന്നവ കേന്ദ്ര ഹജ്ജ് കമ്മറ്റിയും നല്‍കും. വര്‍ഷങ്ങളായി പുരുഷന്മാര്‍ക്ക് മാത്രമാണ് ഹജ്ജ് വളന്റിയര്‍മാരായി പോകാന്‍ അനുമതി നല്‍കിയിരുന്നത്..


Leave a Reply

Your email address will not be published. Required fields are marked *