പിറന്നാള്‍ നിറവില്‍ അനസ് എടത്തൊടിക

ജംഷഡ്പൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ വന്‍മതില്‍ അനസ് എടത്തൊടികയ്ക്ക് ഇന്ന് പിറന്നാള്‍. 31ാം പിറന്നാള്‍ ആഘോഷിക്കുന്ന താരം ഐഎസ്എല്ലില്‍ ഏറ്റവും വിലപിടിച്ച താരങ്ങളിലൊരാളാണ്. 1987 ഫെബ്രുവരി 15നാണ് അനസ് ജനിച്ചത്. തന്റെ ജന്‍മദിന തീയതിയാണ് ജഴ്‌സിന നമ്പര്‍ 15 തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അനസ് മുമ്പ് പറഞ്ഞിരുന്നു.

ഐഎസ്എല്‍ ഡ്രാഫ്റ്റിങില്‍ ഈ സീസണില്‍ ആദ്യം സ്വന്തമാക്കപ്പെട്ട താരമാണ് അനസ്. ദല്‍ഹിയില്‍ നിന്നും ജംഷദ്പൂരിലെത്തിയ അനസിന് പക്ഷെ, പരിക്ക് മൂലം കൂടുതല്‍ കളികളില്‍ ഇറങ്ങാനായിട്ടില്ല. പരിക്ക് മാറി തിരിച്ചെത്തിയ താരം ജംഷദ്പൂര്‍ നിരയിലുണ്ടാവുമെന്ന് തന്നെയാണ് ക്ലബ്ബ് അധികൃതര്‍ നല്‍കുന്ന സൂചന.

സൂപ്പര്‍താരം ജിങ്കനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ പ്രതിരോധം കാക്കുന്ന അനസ് അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകം കൂടിയാണ്. കൊണ്ടോട്ടി മുണ്ടപ്പലം എടത്തൊടിക മുഹമ്മദ് കുട്ടി, ഖദീജ ദമ്പതികളുടെ ഇളയ മകനായ അനസ് ജില്ലയില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ നാലാമത്തെ താരം കൂടിയാണ്. കഠിനാധ്വാനത്തിന്റെയും അര്‍പണബോധത്തിന്റെയും പിന്‍ബലത്തില്‍ 30ാം വയസ്സിലാണ് അനസ് രാജ്യത്തിന്റെ ജഴ്‌സിയണിയുന്നത്.


Leave a Reply

Your email address will not be published. Required fields are marked *