മലപ്പുറത്തിന്റെ ഹൃദയം തൊട്ട ഫുട്‌ബോള്‍ ഗാനം പുത്തന്‍ രൂപത്തില്‍

മലപ്പുറം: ജില്ലയുടെ ഫുട്‌ബോള്‍ സ്‌നേഹവുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ കൂടി റിലീസിന് തയ്യാറെടുക്കുന്നു. നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജിരിയ ആണ് മലപ്പുറത്തിന്റെ ഹൃദയം കീഴടക്കാനെത്തുന്നത്. ഷഹബാസ് അമന്‍ പാടി പ്രശസ്തമാക്കിയ മലപ്പുറത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ഗാനവുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

മലപ്പുറത്തുകാരനായ ഷഹബാസ് അമന്‍ എഴുതി താളമിട്ട ഏതുണ്ടെടാ കാല്‍പന്തല്ലാതെ ഊറ്റം കൊള്ളാന്‍ വല്ലാതെ…എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിട്ടപ്പെടുത്തി മലപ്പുറത്തിന്റെ പഴയ തലമുറ ഫുട്‌ബോള്‍ പ്രേമികള്‍ നെഞ്ചേറ്റിയ ഗാനമാണ് പുതു രൂപത്തില്‍ പുറത്ത് വരുന്നത്.

പ്രശസ്തനായ നൈജിരിയന്‍ താരം സാമുവല്‍ റോബിന്‍സണും, മലയാളികളുടെ പ്രിയതാരം സൗബിന്‍ സാഹിറുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധാകന്റേത് തന്നെയാണ് തിരക്കഥ. കെ എല്‍ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്ത മുഹ്‌സിന്‍ പരാരിയും, സക്കരിയയും ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *