മലപ്പുറത്തെ വടകക്കെട്ടിടത്തിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് മാറ്റാന്‍ തീരുമാനം

മലപ്പുറം: പുന:സംഘടിപ്പിക്കപ്പെട്ട മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലകസ് ആന്‍ഡ് ഫൂട്‌ബോള്‍ അക്കാഡമിയുടെ നിര്‍മാണ മേല്‍നോട്ട കമ്മിറ്റി യോഗം തിരുവനന്തപ്പുരത്ത് നടന്നു. വ്യവസയ കായിക മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ അടുത്ത അധ്യായ വര്‍ഷം മുതല്‍ മഞ്ചേരി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് 72 ലക്ഷം രൂപ അനുവദിച്ചു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ 4,01,30,216 രൂപ ചെലവില്‍ ഫളഡ്‌ലൈറ്റ് നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാഡമിയുടെ ജനറല്‍ കണ്‍വീനറായ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയില്‍ നശിച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ പുല്ല് വീണ്ടും പിടിപ്പിക്കുന്നതിന് പത്ത്‌ലക്ഷം രൂപ അനുവദിച്ചു. പുഴങ്കാവ്, പിലാക്കല്‍, പയ്യാനാട്, പന്തല്ലൂര്‍, ആനക്കയം പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനും 12.80 കോടി രൂപ ചെലവില്‍ കടലുണ്ടി പുഴക്ക് കുറുകെ പുഴങ്കാവില്‍ ഒരു സ്ഥിരം തടയണ നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. യോഗത്തില്‍ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ, തദ്ദേശ സ്വയംഭരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി.അനില്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി.യുടെ പ്രതിനിധി എ.കെ.മുസ്തഫ, സ്്‌പോര്‍ട്‌സ് സ്‌ക്രട്ടറി ടി.ഒ.സൂരജ്, ജില്ലാ കലക്ടര്‍ അമിത് മീണ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *