ഐ ലീഗില്‍ കളിക്കാന്‍ എംഎസ്പി

മലപ്പുറം: നാടിന്റെ പന്തുകളി പെരുമക്ക് എസ്പിയുടെ പുതിയ സംഭാവന. പുത്തന്‍ കളിക്കാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനുമായി എംഎസ്പിയുടെ ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമായി. ഐ ലീഗ് പ്രവേശനവും നേടിയ അക്കാദമിയുടെ ഉദ്ഘാടനം ഫുട്‌ബോള്‍ താരങ്ങളായ ഐഎം വിജയന്‍, കുരികേശ് മാത്യു, യു ഷറഫലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന ഐ-ലീഗ് അണ്ടര്‍ – 13 മത്സരത്തിലാണ് ടീമിന്റെ അരങ്ങേറ്റം. അണ്ടര്‍ 18,15 വിഭാഗങ്ങളിലും ടീമിന് യോഗ്യത നേടിയിട്ടുണ്ട്. ടു സ്റ്റാര്‍ പദവിയോടെയാണ് ടീമിന് ഐ ലീഗ് പ്രവേശനം ലഭ്യമായത്. കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന സ്‌കോറാണ് പരിശോധനയില്‍ എംഎസ്പി നേടിയത്.

എ എം വിജയന്‍ ടീമിന്റെ മുഖ്യപരിശീലകനാകും. ടെക്‌നിക്കല്‍ ഡയറക്ടറായി ബിനോയ് സി ജയിംസും വരും. മികച്ച സഹപരിശീലകരും അഞ്ചംഗ ഫിസിയോ ടീമും അക്കാദമിക്കുണ്ടാകും.

അക്കാദമി ഉദ്ഘാടന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിഎച്ച് ജമീല ടീച്ചര്‍, ഡിഎഫ്എ സെക്രട്ടറി കെ സുരേന്ദ്രന്‍, അഹമ്മദ് ശരീഫ്, പരിശീലകന്‍ ബിനോയ് സി ജയിംസ് എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *